ചേച്ചി എല്ലാ ദിവസവും കാലത്തു തന്നെ ഒരു പാത്രത്തില്‍ പാലുമായി എങ്ങോട്ടോ പോകുന്നത് ഞാന്‍ എന്നും കാണാറുണ്ട്. അതെങ്ങോട്ടായിരിക്കും? ഇന്ന് താനും കൂടെ പോയാലോ
അല്പ ദൂരം നടന്നു. ഗെയിറ്റും കടന്ന് ചേച്ചിയുടെ കയ്യും പിടിച്ച് മുന്നോട്ട്. ഹാ എന്തൊക്കെ കാണാനുണ്ട്.
വീട്ടു മറ്റത്തെത്തിയപ്പോഴാണ് മുറ്റത്തുകൂടി നടന്നുകൊണ്ടിരിക്കുന്ന താടിക്കാരനെ കാണുന്നത്. അമ്മേ ! ഇതാരാണ്? ഞാനങ്ങോട്ടേക്കില്ല. ചേച്ചീ നമുക്കു തിരിച്ചു പോകാം.
ഇയാള് ഫോട്ടോ പിടിക്കാന്‍ നോക്ക്വാണോ, അതോ എന്നെ പിടിക്കാനുള്ള പുറപ്പാടിലാണോ?
പാല്‍പ്പാത്രം വാങ്ങി ഞാന്‍ അകത്തേക്കു പോയി തിരിച്ചു വരുമ്പോള്‍ ബിസ്ക്കറ്റ് പാക്കറ്റും കയ്യിലെടുത്തിരുന്നു. അതവളെ കാണിച്ചപ്പോള്‍ അവളുടെ കണ്ണുകള്‍ വിടര്‍ന്നു.
ഉം. ഇതു കൊള്ളാമല്ലോ. നാളേയും ചേച്ചിയോടൊപ്പം വരണം. പാലുംകൊണ്ട് വന്നാല്‍ കൈ നിറയെ ബിക്കറ്റ് കിട്ടുമായിരിക്കും......
9 comments:
സുന്ദരി കുട്ടി...
മാഷേ....നന്നായിട്ടുണ്ട്.ചിത്രങ്ങള്‍ കണ്ടപ്പോള്‍ എന്റെ കുട്ടികാലത്ത് അയലത്തെ വീട്ടില്‍ ഞാനും ചേച്ചിയും പാല്‍ വാങ്ങാന്‍ പോയത് ഓര്‍മ്മവരുന്നു.പക്ഷെ അവിടെ "താടി" വച്ച ആള്‍ ഫോട്ടോ എടുക്കാന്‍ വന്നിരുനില്ല.പാലിനോടോപ്പം കയ്യില്‍ ബിസ്ക്കറ്റും കരുതിയിരുനില്ല. പക്ഷെ അവര്‍ പാലില്‍ ഒത്തിരി വെള്ളം ഒഴിച്ചിരുന്നു. ഹ ഹ ഹ ....
പാല്‍കാരിയും കുഞ്ഞനുജത്തിയും.... എന്‍റെ അനിയത്തിമാരും ഇത് പോലെ ഒരു പാത്രവും കൊണ്ട് പാല് വാങ്ങാന്‍ പോയിരുന്നു... ഇപ്പോള്‍ അവര്‍ക്കും ഒന്നിനും സമയമില്ല..
പാല്ക്കാരീ...... പാ... ല്‍ക്കാരീ ....:)
ഓ നാട്ടിലെ ഓര്‍മ്മകള്‍ മാടിവിളിക്കുന്ന ഫോട്ടോ.
പാല്‍ ഉണ്ടെങ്കില്‍ ഉച്ചക്കൂണിനു മോരും ഉണ്ടാവും ..............
വളരെ ഇഷ്ടപ്പെട്ടു .
നല്ല ചിത്രങ്ങള്‍ ...
മൂന്നാമത്തെ ചിത്രം കൂടുതല്‍ ഇഷ്ട്ടായി...
പാലും കൊണ്ട് വരുന്ന കുട്ടികളെ പേടിപ്പിക്കരുത് മാഷേ.........
നല്ല ഫോട്ടോകൾ...
Post a Comment