Monday, 9 May 2011

നിന്റെ ജീവിതം നിന്‍കാര്യം മാത്രം!!


കുഞ്ഞേ തുള്ളാന്‍ സമയമില്ലിപ്പോള്‍
കാഞ്ഞ വെയിലത്തു കാലുപൊള്ളുമ്പോള്‍





എന്നുമെന്റെ ചിറകിന്റെ കീഴില്‍
നിന്നു നിന്റെ വയറുനിറയ്ക്കാ-
മെന്നു തോന്നുന്ന തോന്നലുവേണ്ട
നിന്റെ ജീവിതം നിന്‍കാര്യം മാത്രം!!

5 comments:

അസീസ്‌ said...

ഇതെന്താ സാധനം.........:)

Naushu said...

നല്ല ചിത്രങ്ങള്‍...

Lipi Ranju said...

കവിത ഇഷ്ടായി, ചിത്രങ്ങളും... പക്ഷെ തമ്മില്‍ എന്താണ് ബന്ധം എന്ന് കത്തിയില്ലാ....

ജനാര്‍ദ്ദനന്‍.സി.എം said...

@ ലിപി രഞ്ജു...

പ്രശസ്ത കവി കടമ്മനിട്ട രാമകൃഷ്ണന്റെ വരികളാണവ.
കോഴി തന്റെ കുട്ടികളോടു പറയുന്നു. നിഞ്ങള്‍ക്ക് എല്ലാ കാലവും എന്റെ ചിറകിന്നടിയില്‍ ജീവിക്കാന്‍ കഴിയില്ല. കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളെ നേരിടാനുള്ള കരുത്ത് നിങ്ങള്‍ സ്വയം നേടണം.
ഇവിടെ തെങ്ങ് കോഴിയായും ഓല അതിന്റെ ചിറകായും തേങ്ങ അതിന്റെ കുഞ്ഞുങ്ങളായും ഭാവന ചെയ്തിരിക്കുന്നു.ആ തേങ്ങകളോരോന്നും വളര്‍ന്നു വലുതാവാല്‍ സാധ്യതയില്ല.

Unknown said...

നല്ല ചിത്രങ്ങള്‍
കവിത മനസ്സിലാക്കാന്‍ മാത്രം ബുദ്ധിയില്ല, എങ്കിലും വിവരണം തന്നത് നന്നായി.