ഞാന്‍ കഴിഞ്ഞ മാര്‍ച്ച് 31ന് സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തെങ്കിലും പ്രവേശനോത്സവത്തില്‍ പങ്കെടുക്കാന്‍ എന്റെ സഹപ്രവര്‍ത്തകര്‍ ക്ഷണിച്ചതിനാല്‍ നേരത്തെ തന്നെ സ്ക്കൂളില്‍ എത്തി. അവിടുത്തെ കാഴ്ചകളില്‍ നിന്നും ഏതാനും ചില സ്നാപ്പുകള്‍
ഒന്നാം ക്ലാസിലക്ക് എത്രയെണ്ണം വരുമോ ആവോ? ഉത്ക്കണ്ഠയുടെ നിമിഷങ്ങള്‍
വാ ടീച്ചറേ, നമുക്കാ സ്വാഗതഗാനം ഒന്നു കൂടി പാടിച്ചു നോക്കാം
ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് വേണ്ടാതിരുന്ന കാലത്ത് ജനനത്തിയ്യതിയെല്ലാം ചേര്‍ക്കാന്‍ എന്തെളുപ്പമായിരുന്നു.
ഇതെന്തൊക്കെയാണ് മാഷമ്മാര് വരച്ചു വെച്ചിട്ടുള്ളത്?
ഇതെനിക്കു വായിക്കാന്‍ പറ്റുന്നില്ല. ഇതെന്തു ഭാഷ!
എന്നും ഇങ്ങനെ ലഡു കിട്ടുമോ, ആവോ?
എനിക്ക് ലഡു കിട്ടിയില്ലല്ലോ ടീച്ചറേ, അതെന്താ?
റോഡിലൂടെ ഒരു വിളംബര ജാഥ
എന്തൊരുത്സാഹം
"എന്റ മാഷേ, എത്ര നേരമായി ഈ മൈക്കും തിരിച്ചു കളിക്കുന്നു.”മുഖാതിഥി പ്രശസ്ത നാടക നടന് മുഹമ്മദ് പേരാമ്പ്ര
ഹാവൂ സ്വാഗതഗാനം തുടങ്ങി
ഇരുന്നിരുന്ന് ഇതാ എന്റെ നടു വേദനിക്കുന്നു
ഇക്കാര്യം ഞാന്‍ വെറുതെ പറയുകയല്ല. എന്റെ കയ്യില്‍ 'രേഖ'കളുണ്ട്!
സംശയമുണ്ടെങ്കില്‍ ഇതാ കാണിച്ചു തരാം !
എനിക്കിതെല്ലാം കേട്ടിട്ടുറക്കം വരുന്നു.
മാഷ് കുറേ നേരമായല്ലോ പോട്ടം പിടിക്കാന്‍ തുടങ്ങിയിട്ട്. ഒന്നു ഞങ്ങളേയും പിടിച്ചേ..
7 comments:
കൊള്ളാം ഇഷ്ട്ടപ്പെട്ടു
കലക്കി..
നല്ലത്.
നല്ല അനുഭവ ചിത്രങ്ങൾ, ഓർമ്മകൾ എന്നെ സ്ക്കൂളുകളിൽ എത്തിച്ചു. ഇനിയും വരാം, അവകാശം എഴുതിച്ചേർത്തിട്ടുണ്ട്.
Thank you mini teacher
ഹായ് എന്തു രസം,
കൊള്ളാമല്ലോ പരിപാടികൾ.
നന്നായിട്ടുണ്ട്
Post a Comment